വര്‍ക്ക്-ലൈഫ് ബാലന്‍സ്: ഇന്‍ഫോപാര്‍ക്ക് വനിതാജീവനക്കാര്‍ക്കായി വെല്‍നെസ് പ്രോഗ്രാം സംഘടിപ്പിച്ച് സി.ഐ.ഐ – ഐ.ഡബ്ല്യു.എൻ

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി – ഇന്ത്യന്‍ വുമണ്‍ നെറ്റ്‌വര്‍ക്കിന്റെ (സി.ഐ.ഐ – ഐ.ഡബ്ല്യു.എന്)

കേരള ചാപ്റ്റർ ഇൻഫോപാർക്കിന്റെ സഹകരണത്തോടെ ഇന്‍ഫോപാര്‍ക്ക് വനിതാജീവനക്കാര്‍ക്കായി വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. ‘വെല്‍നസ് 360’ എന്ന പേരില്‍ ഇന്‍ഫോപാര്‍ക്ക് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കമ്പനികളില്‍ നിന്നായി നൂറോളം വനിതാ സംരംഭകരും ജീവനക്കാര്‍ പങ്കെടുത്തു.

സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്ന് വരുന്നതിനും വനിതാജീവനക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ഇന്‍ഫോപാര്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്നും അതിന് വേണ്ടിയുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാന്‍സോ സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും ഇന്ത്യയിലെ ആദ്യ വുമണ്‍ സൈബര്‍ ക്രൈം ഇന്‍വെസ്റിഗേറ്ററുമായ ധന്യ മേനോന്‍ സൈബറിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മുഖ്യപ്രഭാഷണം നല്‍കി.

വ്യക്തിപരവും സാമൂഹികവും ധനകാര്യവും തൊഴില്‍പരവുമായി സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും ടീം വണ്‍ അഡ്വെര്‍ടൈസിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ വിനോദിനി ഐസക്, ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ്, സി.ഐ.ഐ കോട്ടയം സോണല്‍ കൗണ്‍സില്‍ മുന്‍ ചെര്‍മാനും ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡിറ്റക്ടറുമായ അജയ് ജോര്‍ജ് വര്‍ഗീസ്, സി.ഐ.ഐ – ഐ.ഡബ്ല്യു.എന്‍ വൈസ് ചെയര്‍വുമണും ഹെര്‍ മണിടോക്സ് സ്ഥാപകയും സി.ഇ.ഒയുമായ നിസറി മഹേഷ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ നേത്രപരിശോധനാ ക്യാമ്പും എഫ്ത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്ററിന്റെ സൗജന്യ ശ്രവണ പരിശോധനയും ഒരുക്കിയിരുന്നു. സി.ഐ.ഐ – ഐ.ഡബ്ല്യു.എന്‍ ചെയര്‍വുമണും ഇറ്‌സറിന്‍ ഡിജിറ്റല്‍ സര്‍വിസ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും സി.ഇ.ഒയുമായ ബിന്‍സി ബേബി ചടങ്ങില്‍ സ്വാഗതം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *