‘മകള്‍ക്കൊപ്പം’; പ്രതിപക്ഷ നേതാവിന്‍റെ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കമായി

തിരുവനന്തപുരം: മകള്‍ക്കൊപ്പം കാമ്ബയിന്‍റെ രണ്ടാംഘട്ടത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഓഫീസില്‍ സ്ത്രീധന വിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്കിന്‍റെ ടോള്‍ഫ്രീ നമ്ബറില്‍ (ടോള്‍ഫ്രീ നമ്ബര്‍: 1800 425 1801) സേവനം ആവശ്യമുള്ള സ്ത്രീകള്‍ക്ക് വിളിക്കാം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 87 അഭിഭാഷകരുടെ സൗജന്യ നിയമോപദേശം ലഭിക്കും.

കേരളത്തിലെ സ്ത്രീകള്‍ നിയമോപദേശം കിട്ടാതെ ബുദ്ധിമുട്ടിലാകരുതെന്ന ലക്ഷ്യത്തോടെയാണ് ഹെല്‍പ് ഡെസ്ക് ആരംഭിച്ചത്. വിവിധ സംഘടനകളും സ്ഥാപനങ്ങളും സമാനരീതിയിലുള്ള ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന് തുടക്കം കുറിച്ചത്. ഗായിക അപര്‍ണ രാജീവ് പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *