ഉത്തർപ്രദേശിലെ പട്ഖൗലി ഗ്രാമത്തിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ശ്രീദേവി എന്ന യുവതിയുടെ ചെവിയാണ് ഭർത്താവ് മുറിച്ചെടുത്ത്. തുടർന്ന് പൊലീസിന് പരാതി നൽകി. സംഭവത്തിൽ ഭർത്താവ് ബൽറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബൽറാം 14 ഓളം കേസുകളിൽ പ്രതിയാണെന്ന് കൗന പൊലീസ് പറഞ്ഞു.ഇയാൾ സ്ഥിരം തന്നെ മർദിച്ചിരുന്നതായി ശ്രീദേവി പരാതിയിൽ പറയുന്നു. രണ്ടാഴ്ച മുൻപ് വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ബൽറാം തന്നെ ഇടിക്കുകയും പ്ലാസ്റ്റിക്ക് കത്തിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും നിസാര കാര്യങ്ങളുടെ പേരിൽ വഴക്കിട്ടു.

ഇതിനിടയിലാണ് ബൽറാം അരിവാൾ ഉപയോഗിച്ച് ശ്രീദേവി ചെവി മുറിച്ചെടുത്തത്.ശ്രീദേവിയുടെ പരാതിക്ക് പിന്നാലെ ബൽറാമിനെ പൊലീസ് പിടികൂടി. സെക്ഷൻ 109 പ്രകാരം കൊലപാതകേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ബൽറാം ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്നുവെന്ന് പ്രദേശവാസികളും ബന്ധുക്കളും മൊഴി നൽകി.













