ഒളിംപിക്‌സില്‍ നിന്ന് അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന്


ഒളിംപിക്‌സില്‍ നിന്ന് അയോഗ്യതക്കെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന്. അനുകൂല ഉത്തരവുണ്ടായാൽ വെള്ളി മെഡൽ പങ്കിടും. നേരത്തെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്‌ലിങ് തലവന്‍ നെനാദ് ലലോവിച് വ്യക്തമാക്കിയിരുന്നു.


50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ഹൃദയഭേദകമായ വാര്‍ത്തയായിരുന്നു വിനേഷ് ഫോഗട്ടിന്റെ അയോഗ്യയാക്കല്‍. ഭാരപരിശോധനയില്‍ ബെയ്സ് ഭാരത്തെക്കാളും 100 ഗ്രാം കൂടിയതിനെ തുടര്‍ന്നാണ് താരത്തിനെ അയോഗ്യ ആയി പ്രഖ്യാപിച്ചത്.


ചൊവ്വാഴ്ച ഗോദയില്‍ നേടിയ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെയാണ് താരം ഫൈനലിലെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ പോലും തോല്‍ക്കാത്ത, നാലുതവണ ലോകം ജയിച്ച, ഒളിമ്ബിക്‌സിലെ സ്വര്‍ണത്തിളക്കവുമുള്ള ജപ്പാന്റെ യൂയി സുസാക്കിയായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫോഗട്ടിന് മുന്നിലെത്തിയത്.



Sharing is Caring