ചിത്രത്തില്‍ നിന്ന് ടെക്സ്റ്റ് എടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ചിത്രത്തില്‍ നിന്ന് ടെക്സ്റ്റ് എടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനിലേക്ക് മാറുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് ടെക്സ്റ്റ് ഡിറ്റക്ഷന്‍ ഫീച്ചര്‍. ചിത്രത്തിലെ ഉള്ളടക്കം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

ചിത്രത്തിലെ ടെക്സ്റ്റ് പുതിയ ബട്ടണിന്റെ സഹായത്തോടെ കോപ്പി ചെയ്യാന്‍ സാധിക്കുന്ന വിധമാണ് പുതിയ ഫീച്ചറിന്റെ ക്രമീകരണം. അതേസമയം സ്വകാര്യതയുടെ ഭാഗമായി വ്യൂ വണ്‍സ് ഇമേജ് തെരഞ്ഞെടുത്തവരുടെ ചിത്രത്തിലെ ടെക്സ്റ്റ്, ഈ ഫീച്ചര്‍ വഴി കോപ്പി ചെയ്‌തെടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞമാസമാണ് ചിത്രങ്ങള്‍ , സ്റ്റിക്കറുകളാക്കി മാറ്റാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *