ക്ഷേമ പെൻഷൻ തട്ടിപ്പ് കേസെടുത്ത് അന്വേഷണം നടത്തണം;ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിലെ കാട്ടിലെ പീടിക സ്വദേശി ഒറവിങ്കൽ സലീന എന്ന വയോധികയുടെ ക്ഷേമ പെൻഷൻ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനു മുമ്പിൽ സമരകാഹളം പരിപാടി സംഘടിപ്പിച്ചു.കെ.പി.സി.സി.മെമ്പർ യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇത് സംബന്ധിച്ച് പെൻഷൻ നഷ്ടപ്പെട്ട സ്ത്രീ തന്നെ നേരിട്ട് പരാതി നല്കിയിട്ടും കേസ്സെടുക്കാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണന്ന് അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയനായ വ്യക്തി മുൻ പഞ്ചായത്ത് പ്രസിഡണ്ടും, cpm പ്രാദേശിക നേതാവുമാണന്നത് കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

വിഷയം രാഷ്ടീയവൽക്കരിക്കാനും, പ്രതിയെ സഹായിക്കാനും ലക്ഷ്യം വെച്ച് CPM ഏരിയ സിക്രട്ടറി നല്കിയ വിശദീകരണം യുക്തിക്ക് നിരക്കാത്തതും, യഥാർത്ഥത്തിൽ കുറ്റം സമ്മതിക്കുന്നതിനു തുല്യവുമാണ്.
യഥാർത്ഥ അവകാശിക്ക് നല്കാതെ അവരുടെ ബന്ധുവാണന്ന് അവകാശപ്പെടുന്ന മറ്റൊരാൾക്ക് പെൻഷൻ നല്കിയെന്ന വാദം നിയമപരമായി നിലനില്ക്കാത്തതാണന്നും യു .രാജീവൻ പറഞ്ഞു.വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു.കെ.പി.പ്രഭാകരൻ,മനോജ് പയറ്റുവളപ്പിൽ, ടി. മോഹനൻ, എ.കെ.ജാനി ബ് എന്നിവർ പങ്കെടുത്തു. എം.സതീഷ് കുമാർ,പി.ടി.ഉമേന്ദ്രൻ, അജയ് ബോസ് എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *