ബംഗാളില്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി


1368001908-sourceകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.ഐ.എം. പ്രവര്‍ത്തകന്റെ ഭാര്യയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി പരാതി. ക്രൂരമായ ബലാത്സംഗത്തിനു ശേഷം യുവതിയെ കെട്ടിത്തൂക്കുകയായിരുന്നു. രാഷ്ട്രിയ സംഘര്‍ഷമൂലം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭയന്ന് യുവതിയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷത്തോളം ഗ്രാമത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം വസ്ത്രങ്ങളില്ലാതെ യുവതിയെ ഗ്രാമത്തിലൂടെ നടത്തിച്ചതായും പരാതിയിലുണ്ട്. ഇന്നലെ രാത്രിയാണ് കിഴക്കന്‍ മിഡ്‌നാപൂരിലെ സുനിയാ ഗ്രാമത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കെട്ടിത്തൂക്കി നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


 




Sharing is Caring