104 പ്ലസ്ടു സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു


1408351664pls-1_660_330കൊച്ചി: സംസ്ഥാനത്തു പുതുതായി പ്രഖ്യാപിച്ച പ്ലസ്ടു സ്‌കൂളുകളില്‍ 104 സ്‌കൂളുകളുടെ അനുമതി ഹൈക്കോടതി സ്റ്റേ ചെയ്തു.


യര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ ഇല്ലാതെ പ്ലസ് ടു അനുവദിച്ച സ്‌കൂളുകളുടെ അനുമതിയാണ്് ഹൈക്കോടതി സ്റ്റേ ചെയ്തത്. ശുപാര്‍ശ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കാന്‍ കഴിയില്ല. ഇത്തരം സ്‌കൂളുകളിലെ പ്രവേശനം നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് പ്ലസ്ടു അനുവദിക്കുന്നതില്‍ തടസം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശുപാര്‍ശ പ്രകാരമുള്ള സ്‌കൂളുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ട് പോവാം.


നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദേശ പ്രകാരം 131 പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകളും, 91 ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്ററി വിഭാഗവും, 426 പുതിയ ബാച്ചുകളുമാണ് അനുവദിച്ചിരുന്നത്.

 



Sharing is Caring