വയനാട് ദുരന്തം; സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം


വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് ഔദ്യോഗിക ദുഃഖാചരണം.


ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി.


ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.



Sharing is Caring