മാനന്തവാടി: വയനാട്ടില്‍ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലും കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക വനത്തിലും വീണ്ടും കാട്ടുതീ പടര്‍ന്നു. ഏക്കര്‍ കണക്കിന് വനം ചൊവ്വാഴ്ചയും കത്തി നശിച്ചു. ഇതിനിടയില്‍ വരയാലില്‍ വനത്തിന് തീയിടാന്‍ ശ്രമിച്ച യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. വരയാല്‍ ഇടമന മടിയൂര്‍ ബാലക്യഷ്ണനാണ് വൈകിട്ട് പിടിയിലായത്. ബാലക്യഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് തിരുനെല്ലി നായ്ക്കട്ടിയിലും കാരമാട് കോട്ടിയുര്‍ പ്രദേശത്തും കാട്ടുതീ പടര്‍ന്നത്. ഉള്‍വനമായതിനാല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്താന്‍ പ്രയാസമായിരുന്നു. വൈകുന്നേരത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. റോഡില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് തീ ഉണ്ടായത്. ഉച്ചയോടെ ബാണാസുരമല നിരകളിലും കാട്ടുതീ പടര്‍ന്ന് പിടിച്ചു. ഈ പ്രദേശത്ത് അവശനിലയില്‍ കണ്ട കാട്ടാനയ്ക്ക് വെറ്ററിനറി ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിചരണം നല്‍കി.
FLASHNEWS