വെള്ളാപ്പള്ളിയ്‌ക്കെതിരെ വി.എസ്‌ കോടതിയില്‍


മൈക്രോഫൈനാന്‍സ്‌ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല്‍ നടപടി ആവശ്യപ്പെട്ട്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ വിജിലന്‍സ്‌ കോടതിയിലേയ്‌ക്ക്.രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജനവരി ആറിന് കേസ് പരിഗണിക്കും. മൈക്രോഫിനാന്‍സ് പദ്ധതിപ്രകാരം ലോണെടുത്തവര്‍ വഞ്ചിതരായെന്ന പരാതിയാണ് വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. പറഞ്ഞതിനേക്കാളും കൂടുതല്‍ പലിശ ഈടാക്കുന്നു, യോഗം ഭാരവാഹികള്‍ വായ്പാതുക തിരിച്ചടക്കാത്തതുമൂലം വായ്പ്പയെടുത്തവര്‍ ജപ്തി ഭീഷണി നേരിടുന്നു എന്നിവയാണ് പ്രധാന പരാതികള്‍.




Sharing is Caring