കാലിഫോര്‍ണിയയിലെ ആക്രമണം നടത്തിയത് പാക് സ്വദേശികള്‍


അമേരിക്കയിലെ കാലിഫോര്‍ണിയില്‍ സാമൂഹ്യ സേവന ഏജന്‍സി നടത്തുന്ന അംഗപരിമിതര്‍ക്ക് വേണ്ടിയുള്ള കേന്ദ്രത്തില്‍ വെടിവെയ്പ്പ് നടത്തിയത് പാക് സ്വദേശികളായ ദമ്പതികളെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് (എഫ്ബിഐ) ഇക്കാര്യം കണ്ടെത്തിയത്.പാക് വംശജനും യു.എസില്‍ സ്ഥിരതാമസക്കാരനുമായ സയീദ് റിസ്വാന്‍ ഫാറൂഖ് എന്നയാളും പാക് സ്വദേശിയായ ഭാര്യ തസ്ഫീന്‍ മാലിക്കുമാണ് ആക്രമണം നടത്തിയതെന്നാണ് എഫ് ബി ഐയുടെ റിപ്പോര്‍ട്ട്. അക്രമികളെ രണ്ടുപേരേയും സംഭവസ്ഥലത്ത് വച്ച് തന്നെ യുഎസ് സുരക്ഷാ സേന വധിച്ചിരുന്നു.




Sharing is Caring