ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതി; കഥാകൃത്ത് വി.ആര്‍ സുധീഷിന് എതിരെ കേസ്

കഥാകൃത്ത് വി.ആര്‍ സുധീഷിനെതിരെ കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഫോണ്‍ വിളിച്ച് അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങള്‍ അന്വേഷിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ടൗണ്‍ അസി. കമ്മീഷണര്‍ അറിയിച്ചു.

പുതിയ പ്രസാധനാലയത്തിന് കഥാകൃത്ത് തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അക്ഷരത്തെറ്റുകളാണെന്നും അടുത്തിടെ ഒരു പ്രസാധകക്ക് നല്‍കിയ പുസ്തകത്തില്‍ അവര്‍ കൊടുത്ത കുറിപ്പ് വായിച്ചിട്ട് മനസിലായില്ലെന്നും വി. ആര്‍ സുധീഷ് ഫെയ്‌സ്ബുക്കില്‍ വിവരം പങ്കുവെച്ചിരുന്നു.

തുടര്‍ന്ന് കഥാകൃത്തിനെതിരെ ലൈംഗികാരോപണം അടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രസാധക രംഗത്തെത്തിയിരുന്നു. ശേഷമാണ് പരാതി നല്‍കിയത്.

ഒരു അഭിമുഖത്തിനായി വി.ആര്‍.സുധീഷിനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുചെയ്യുകയും വാട്‌സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുംചെയ്തതായി പരാതിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *