നാട് ഒന്നടങ്കം പറയുന്നു മയ്യഴിയുടെ മാറ്റത്തിന് ജനകീയനായ വി.പി വരണം

മാഹി: മയ്യഴിയിലെ ആബാലവൃദ്ധ ജനങ്ങളും ഒരേ സ്വരത്തിൽ പറയുന്നു മയ്യഴിയുടെ മാറ്റത്തിന് എൻ ഡി എ പിന്തുണയോടെ മത്സരിക്കുന്ന മയ്യഴിയുടെ ഒരോ സ്പന്ദനവും അറിയുന്ന വി.പി.അബ്ദുൽ റഹ്മാൻ ജയിച്ച് വരണം.
മയ്യഴിയുടെ സമസ്ത മേഖലകളിലെയും വിപ്ലവകരമായ മാറ്റത്തിന് വേണ്ടി മയ്യഴിക്കാരുടെ ദീർഘവീക്ഷണത്തോടു കൂടിയുള്ള മയ്യഴിയുടെ തന്നെ വികസനമാർഗരേഖയാണ് വി.പി.മുന്നോട്ട് വെക്കുന്നത്.
ഇരുമുന്നണികളും പറയുന്ന കപട രാഷ്ട്രീയത്തിന് അപ്പുറം മയ്യഴിയെ അറിയുന്ന എൻ ഡി എ പിന്തുണയോടെ മത്സരിക്കുന്ന മയ്യഴിയുടെ ജനകീയനായ സ്ഥാനാർത്ഥി വി പി അബ്ദുൽ റഹ്മാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഒരോ പ്രദേശത്ത് ചെല്ലുമ്പോഴും ജനങ്ങൾ തരുന്ന അംഗീകാരം എത്ര പറഞ്ഞാലും തീരില്ല, അത്രയ്ക്കു വലുതാണ് അവരുടെ പിന്തുണ വി പി പറയുന്നു.
കൊട്ടിക്കലാശമായ ഇന്നത്തെ ദിവസം രാവിലെ 10 മണിക്ക് മൂലക്കടവിൽ നിന്ന് തുടങ്ങിയ സ്വീകരണം 6 മണിയോടെ വളവിൽ അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *