കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു


കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി സിപിഐഎമ്മിന്റെ വി കെ സി മമ്മദ് കോയയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ അഡ്വ. പി എം നിയാസിനെ 19നെതിരെ 48 വോട്ടുകള്‍ക്കാണ് വി കെ സി മമ്മദ് കോയ പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ കെ ടി ബീരാന്‍ കോയയുടെ വോട്ട് അസാധുവായി. മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ നമ്പടി നാരായണന്‍ ഏഴ് വോട്ട് നേടി. മുന്‍ എം.എല്‍.എ കൂടിയായ അദ്ദേഹത്തിന്റെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് കൂടുതലും ഉയര്‍ന്നു വന്നത്. അരീക്കാടില്‍ നിന്നായിരുന്നു മമ്മദ് കോയ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1979 ല്‍ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായി. ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വി.കെ.സി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.




Sharing is Caring