പ്ലേ ഓഫ് ‘ഹാന്‍ഡ് ബോള്‍’ ഇത്തവണ അയര്‍ലാന്‍ഡിനൊപ്പം

ഹംഗറിക്ക് പിന്നാലെ അയര്‍ലാന്‍ഡും പ്ലേ ഓഫ് കടമ്പ കടന്ന് 2016 യൂറോ കപ്പിന് യോഗ്യത നേടി. ബോസ്‌നിയ-ഹെര്‍സെഗൊവിനക്കെതിരെ ഹോംഗ്രൗണ്ടിലെ രണ്ടാം പാദം 2-1ന് ജയിച്ചാണ് അയര്‍ലാന്‍ഡ് യൂറോപ്യന്‍ ഫുട്‌ബോളിലെ അഭിമാന ചാമ്പ്യന്‍ഷിപ്പിന് ടിക്കറ്റെടുത്തത്. ഇരുപാദത്തിലുമായി 3-1നാണ് ഐറിഷ് പട മുന്നിലെത്തിയത്. ബോസ്‌നിയയില്‍ നടന്ന ആദ്യ പാദം 1-1 ആയതോടെ തന്നെ അയര്‍ലന്‍ഡ് എവേ ഗോളിന്റെ മുന്‍തൂക്കം നേടിയിരുന്നു. ആവേശകരമായ രണ്ടാം പാദത്തില്‍ ജോന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ട ഗോളുകളാണ് അയര്‍ലാന്‍ഡിന് ജയമൊരുക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *