കൊയിലാണ്ടി നഗരസഭ; ചെയര്‍മാന്‍ അഡ്വ: കെ.സത്യനും വൈ: ചെയര്‍മാന്‍ വി.കെ പത്മിനിയും ചുമതലയേറ്റു


കൊയിലാണ്ടി: നഗരസഭ ചെയര്‍മാന്‍ ,വൈസ് ചെയര്‍മാന്‍ തെരഞ്ഞെടു്പ്പുനടന്നു. ചെയര്‍‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞടുപ്പില്‍ അഡ്വ.കെ സത്യനെ തെരഞ്ഞെടുത്തു.വൈസ് ചെയര്‍മാനായി വി.കെ പത്മിനിയെ തെരഞ്ഞെടുത്തു.രണ്ട് ബി. ജെ. പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കെ. ദാസന്‍ എം. എല്‍. എ. വിവിധ കക്ഷി നേതാക്കള്‍ മുന്‍സിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ ചെയര്‍മാനെ അനുമോദിച്ചു സംസാരിച്ചു. ചടങ്ങില്‍ പി. വിശ്വന്‍മാസ്റ്റര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ കെ. ശാന്ത ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




Sharing is Caring