മെഡിക്കല്‍ കോളേജിന് വികെസി 500 ജോഡി പ്രത്യേക പാദരക്ഷകള്‍ നല്‍കി


കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വികെസിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വികെസി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.




Sharing is Caring