‘സ്റ്റോറി ടെല്ലിംഗ് ഇൻ ദി ഡിജിറ്റൽ ഏജ്’ സെമിനാർ പരമ്പരക്ക് ഇന്ന് (മെയ് 19) തുടക്കം

കഴക്കൂട്ടം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയും സെബു അനിമേഷന്‍ സ്റ്റുഡിയോയും ചേര്‍ന്ന് സൗജന്യമായി സംഘടിപ്പിക്കുന്ന ഡാറ്റ്‌സി കാരവന്‍ അനിമേഷന്‍ വര്‍ക്ക്‌ഷോപ്പ് പരമ്പരക്ക് വെള്ളിയാഴ്ച (മെയ് 19) കഴക്കൂട്ടം കിൻഫ്ര പാർക്കിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തുടക്കമാകും. ‘സ്റ്റോറി ടെല്ലിംഗ് ഇൻ ദി ഡിജിറ്റൽ ഏജ്’ എന്ന സെമിനാർ മെയ് 20ന് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലും, 26ന് കോഴിക്കോട് കേരള ഗവ: പോളിടെക്‌നിക്‌ കോളേജിലും, 27ന് കണ്ണൂരിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാട് വെച്ച് നടക്കും.

സെബു അനിമേഷന്‍ സ്റ്റുഡിയോ സ്ഥാപകനും ഇന്ത്യന്‍ അനിമേഷന്‍ രംഗത്തെ പ്രഗത്ഭനുമായ വിരന്‍ പട്ടേല്‍, സിനിമാ-അധ്യാപന രംഗത്തെ പ്രമുഖനായ മൈക്കല്‍ ജോസഫുമാണ് ക്ലാസുകള്‍ നയിക്കുന്നത്. രാവിലെ ഒമ്പതിന് ശില്‍പ്പശാല ആരംഭിക്കും. പങ്കെടുക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം (https://www.datsischool.com/caravan). താല്‍പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *