സൗന്ദര്യസംരക്ഷണത്തിന് വൈറ്റമിൻ ഇ ഡയറ്റ്

സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലൂടെ അല്ലാതെ വൈറ്റമിൻ ഇ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ് വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് ചുവടെ-

ബദാം

അഞ്ച് ബദാം രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വെച്ച് രാവിലെ എഴുന്നേറ്റ് തൊലി നീക്കം ചെയ്ത് കഴിക്കുന്നത് അത്യുത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രഭാത ഭക്ഷണത്തിനൊപ്പമോ ചായയുടെ കൂടെയോ ഇത് കഴിക്കാം.

ചീര

ചീരയുടെ പോഷകഗുണങ്ങൾ അനവധിയാ‌ണ്. തോരനായോ രാവിലെ പ്രഭാത ഭക്ഷണത്തിന് ദോശയിലോ ഓംലെറ്റിലോ അരിഞ്ഞുചേർത്തോ ഒക്കെ ചീര കഴിക്കാം.

അവക്കാഡോ (വെണ്ണപ്പഴം)

വെണ്ണപ്പഴമെന്ന് നമ്മൾ വിളിക്കുന്ന അവക്കാഡോയുടെ പോഷകഗുണങ്ങൾ തിരിച്ചറിഞ്ഞ് അടുത്തകാലത്തായി ഈ പഴത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവർ നിരവധിയാണ്. പാലിനൊപ്പം അടിച്ച് ഷേക്ക് ആയോ സാലഡ് ആയോ മുട്ട, മാംസം, പച്ചക്കറികൾ എന്നിവയ്ക്കൊപ്പം ഉടച്ച് ചേർത്തോ ഒക്കെ അവക്കാഡോ കഴിക്കാം.

സൂര്യകാന്തി വിത്ത്

വൈറ്റമിൻ ഇ സമ്പുഷ്ടമാണ് സൂര്യകാന്തി വിത്തുകൾ. രാവിലെ ചായക്കൊപ്പം അൽപ്പം സൂര്യകാന്തി വിത്തുകൾ വറുത്തത് കൂടി കഴിക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്ലെങ്കിൽ അരിമാവിലോ ഓട്സിലോ മറ്റ് ഭക്ഷണ‌ങ്ങളിലോ ചേർത്തും ഇത് കഴിക്കാം

നിലക്കടല

ശരീരത്തിലെ വൈറ്റമിൻ ഇയുടെ അളവ് വർധിപ്പിക്കാൻ മികച്ച മറ്റൊരു ഭക്ഷണസാധനമാണ് നിലക്കടല. സാധാരണയായി നിലക്കടല നാം വറുത്താണ് കഴിക്കുന്നത്. എന്നാൽ ഉപ്പുമാവിൽ ചേർത്തും പീനട്ട് ബട്ടറായും മറ്റ് വിഭവങ്ങളിൽ അരച്ച് ചേർത്തുമൊക്കെ നിലക്കടല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *