ലൈംഗിക പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന (Vijay Babu)വിജയ് ബാബുവിന്റെ ഒളിയിടം കണ്ടെത്തിയതായി സൂചന. ദുബായ് പൊലീസ് വിജയ് ബാബുവിനായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനെത്തുടര്ന്നായിരുന്നു അന്വേഷണം നടന്നത്. വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് പ്രതീക്ഷ.
പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഒളിവില്‍ കഴിയുന്ന ഇടം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതേ സമയം വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗം അന്വേഷണം തുടങ്ങി.
FLASHNEWS