തെലുങ്ക് നടന് സന്ദീപ് കിഷനും നടന് വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ‘മൈക്കിള്‍’. രഞ്ജിത് ജയക്കോടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
തെലുങ്കിലെ മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍.എല്‍.പിയും കരണ്‍ സി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിര്‍മ്മാതാവ് സുനില്‍ നാരംഗിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. മൈക്കിള്‍ എന്ന ടൈറ്റില്‍ റോളിലാണ് സന്ദീപ് കിഷന് ചിത്രത്തില്‍ എത്തുക.