വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു


വായ്പ തിരിച്ചടക്കാത്ത കേസില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയെ സി.ബി.ഐ ചോദ്യം ചെയ്തു. 900 കോടിയോളം രൂപ തിരിച്ചടച്ചില്ലെന്നാണ് യു.ബി ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ മല്യയ്‌ക്കെതിരായ കേസ്.


കഴിഞ്ഞ ഒക്ടോബറിലാണ് 900 കോടി രൂപ വായ്പ തിരിച്ചടക്കത്തതുമായി ബന്ധപ്പെട്ട് വിജയ് മല്യയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മല്യയുടെ ബംഗളൂരു, മുംബൈ, ഗോവ ഓഫീസുകളിലും വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഡയറക്ടറായ വിജയ് മല്യയെക്കൂടാതെ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എ.രഘുനാഥന്‍, ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തത്. വായ്പ പരിധി സംബന്ധിച്ച ചട്ടങ്ങള്‍ ലംഘിച്ചാണ് കിംഗ്ഫിഷറിന് വായ്പ നല്‍കിയത്.




Sharing is Caring