പയ്യന്നൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്

കണ്ണൂർ പയ്യന്നൂർ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്റ്റിലായിരുന്നു. ഓഫിസിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന.

ഈ മാസം 18നാണ് വെള്ളൂരിലെ സബ് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. കൈകൂലി വാങ്ങുന്നതിനിടെ എഎംവിഐ പി.വി പ്രസാദിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പിലാത്തറയിലെ കേംബ്രിഡ്ജ് ഡ്രൈവിംഗ് സ്‌കൂളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം രേഖകളിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി. തുടർന്നാണ് സബ് ആർടി ഓഫിസിൽ വിജിലൻസ്പരിശോധന. ഓഫിസിലെ ഔദ്യോഗിക ഈമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വിവരങ്ങൾ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും, ഇടനിലക്കാരും കൈകാര്യം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തിട്ടുണ്ട്.

കഴിഞ്ഞ ജനുവരി മുതലുള്ള ലൈസൻസും, ആർസി ബുക്കുകളും യഥാസമയം കൈ മാറാതെ വൈകിപ്പിച്ചതായും പരിശോധനയിൽ വ്യക്തമായി. ഉദ്യോഗസ്ഥർ വാഹനങ്ങൾ കാണാതെ തന്നെ ഫിറ്റ്‌നസ് നൽകിയതായും വിജിലൻസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *