ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് വിശദമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്.
2 അശ്ലീല വിഡിയോകൾ മൊബൈലിൽ കണ്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.പോക്സോ വകുപ്പിലെ സെക്ഷന്‍ 14(1) പ്രകാരം കുറ്റകരമാകണമെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടി അല്ലെങ്കിൽ കുട്ടികളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കണം. നിലവിലെ കേസിൽ കുറ്റാരോപിതനായ ആൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് കുറ്റകരമാവുക എന്നാണ് ഇതിനർത്ഥം.