സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സ്ട്രീമിങ് പങ്കാളികളായി വയാകോം 18

കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിങ്, ബ്രോഡ്കാസ്റ്റ് പങ്കാളികളായി വയാകോം18നെ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി പൂനെ, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന സീസണിന്റെ ഒരു മാസ്റ്റര്‍ കലണ്ടറും ലീഗ് അനാച്ഛാദനം ചെയ്തു. മികച്ച കാഴ്ചാനുഭവം ഉറപ്പാക്കിക്കൊണ്ട്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് സൂപ്പര്‍ക്രോസ് റേസിങ് എത്തിക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. 2024 ജനുവരി 28ന് പൂനെ ബാലേവാഡിയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, 2024 ഫെബ്രുവരി 11ന് അഹമ്മദാബാദ് ഇകെഎ അരീന ട്രാന്‍സ്സ്റ്റാഡിയ, 2024 ഫെബ്രുവരി 25ന് ഡല്‍ഹി എന്നിങ്ങനെയാണ് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ഒന്നാം സീസണ്‍ അരങ്ങേറുക.

വയാകോം18മായുള്ള ഞങ്ങളുടെ പങ്കാളിത്തം ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങിന്റെ വ്യാപനം വിപുലീകരിക്കുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റത്തെ സൂചിപ്പിക്കുന്നുവെന്ന് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വീര്‍ പട്ടേല്‍ പറഞ്ഞു. ജിയോ സിനിമ, സ്‌പോര്‍ട്‌സ്18 എന്നിവയിലൂടെ പ്രേക്ഷകര്‍ക്കായി ഞങ്ങളുടെ മത്സരങ്ങളുടെ ആവേശം എത്തിക്കാനും, സ്‌പോര്‍ട്‌സിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി ജിയോ സിനിമയിലെ സ്ട്രീങിന് പുറമേ, സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലും ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. സിയറ്റ് ഐഎസ്ആര്‍എല്‍ ആദ്യ സീസണിന്റെ റൈഡര്‍ ലേലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും, ടീം സെലക്ഷന്‍സിനെയും റൈഡര്‍മാരെയും കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ക്കും https://indiansupercrossleague.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *