മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് സച്ചിദാനന്ദമൂർത്തി അന്തരിച്ചു. ബെംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.ദ വീക്കിന്റേയും മലയാള മനോരമയുടേയും ഡൽഹി റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു.
1982ൽ മാധ്യമപ്രവർത്തനം ആരംഭിച്ച സച്ചിദാനന്ദമൂർത്തി രാജ്യതലസ്ഥാനത്തെ ഏറ്റവും മുതിർ മാധ്യമപ്രവർത്തകരിൽ ഒരാളാണ്.














