വെള്ളരി മുടിക്ക് നല്ലതാണ് ; മുടി കൊഴിച്ചിൽ തടയാനും, കഷണ്ടിക്കും വെള്ളരി ഫലപ്രദം


imagesവെള്ളരി അതിന്റെ അരി കളയാതെ ജ്യൂസറിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം തീരെ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വെള്ളരിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള സൾഫറും പൊട്ടാസ്യവും ചേർന്ന് മുടികൊഴിച്ചിൽ തടയുകയും, മുടി ധാരാളമായി വളരാൻ സഹായിക്കുകയും ചെയ്യുന്നു.plglc3lii3z07vvcrdx1sgdqrvu0l2upmsle1rssrgmjdvrozstjkkdjle01uhyy-f-680x420


കഷണ്ടിയുടെ തുടക്കത്തിലേ ഈ ജ്യൂസ് ഉപയോഗിച്ചാൽ , കഷണ്ടി വരുന്നത് ഒഴിവാകും. വെള്ളരി ജ്യൂസിൽ ചേർക്കുന്ന നാരങ്ങാനീര് താരൻ ഒഴിവാക്കി, മുടി നന്നായി വളരുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും.വെള്ളരി, കട്ടത്തൈര്, പുതിനയില എന്നിവ ചേർത്ത് നന്നായി അരച്ചു ജ്യൂസാക്കി എടുക്കുക. ഇത് തലമുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മൂന്ന്-നാല് മണിക്കൂറിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ കുറച്ചു നാരങ്ങാനീര് ചേർത്ത് എടുക്കുക. ഈ വെള്ളം ഉപയോഗിച്ച് തലയോട്ടിയിൽ നന്നായി തിരുമ്മിയശേഷം തലമുടി കഴുകുക. പുതിനയും വെള്ളരിയും മുടികൊഴിച്ചിൽ തടയാനും മുടി വളർച്ച ത്വരിതപ്പെട്ടുത്താനും സഹായിക്കും. ഈ ജ്യൂസില്‍ അടങ്ങിയിട്ടുള്ള തൈര്, മുടിവേരുകൾ ശക്തിപ്പെടുത്തി, മുടികൊഴിച്ചിൽ ഇല്ലാതാക്കാന്‍ സഹായിക്കും.




Sharing is Caring