കോവളത്ത് ജപ്പാൻ സ്വാദേശിയായ യുവതിക്കെതിരെ നടന്ന ലൈംഗിക അതിക്രമം ; പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും


കോവളത്ത് ജപ്പാൻ സ്വാദേശിയായ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് യുവതിയെ അവശ നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ബോധരഹിതയായ സ്ത്രീയെ അടുത്തുള്ള സ്വകാര്യ ആശപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായെന്ന സംശയത്തെ തുടർന്ന് ഇവരെ പിന്നീട് തിരുവനതപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.


കോവളത്ത് കരകൗശല വസ്തുക്കളുടെ വിൽപ്പന നടത്തുന്ന കർണാടക സ്വാദേശിയായ തേജ പവാർ എന്ന യുവാവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നു. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.




Sharing is Caring