സിക്ക, പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സിക്ക സാഹചര്യം വിലയിരുത്തി പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ സിക്ക, ഡെങ്കി സാഹചര്യവും തുടര്‍ നടപടികളും അതീവ ഗൗരവത്തോടെ ചര്‍ച്ച ചെയ്തതായും മന്ത്രി അറിയിച്ചു. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോര്‍ജ്.

പുതുതായി എട്ട് ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ഗര്‍ഭിണികളാണെന്നും മൂന്ന് ഗര്‍ഭിണികളും ഉള്‍പ്പെടുന്നുണ്ട്.ജില്ലാ അടിസ്ഥാനത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി കര്‍മ്മ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ ആനയറ ക്ലസ്റ്റര്‍ മേഖലയായി കണ്ടെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തിയിട്ടുണ്ടെങ്കിലും ചെറിയ അശ്രദ്ധ പോലും കൊതുക് വളരാന്‍ കാരണമാകുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *