‘കോടിയേരി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു’; വി.ഡി സതീശന്‍


സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍ പച്ചയ്ക്ക് വര്‍ഗീയത പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്റേത് മൂന്നാംകിട വര്‍ത്തനമാനം ആണ്. മുഖ്യമന്ത്രിയേക്കാള്‍ മോശമായാണ് കോടിയേരി വര്‍ഗീയത പറയുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദ്യര്‍ ആദ്യം കണ്ണാടി നോക്കണം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ് എന്നും വിഡി സതീശന്‍ പറഞ്ഞു.


അപ്രസക്തമായ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയുകയാണ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങള്‍ ചോദിച്ചിട്ടില്ല. സംഘപരിവാര്‍ അജണ്ടയില്‍ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത.് അവരെയാണ് കോണ്‍ഗ്രസ്സ് ബോധവത്കരിക്കാന്‍ ശ്രമിക്കുന്നത് എന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.


രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ സിപിഎം തീരുമാനിക്കേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വം ന്യൂനപക്ഷങ്ങളെ തഴയുന്നു എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം



Sharing is Caring