
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാത്തവരെന്ന് വിദ്യാഭ്യാസവകുപ്പ്. കണ്ണൂര്‍ സര്‍വ്വകലാശാല വി.സി ഡോ എം കെ അബ്ദുള്‍ഖാദര്‍, കാലടി സംസ്‌കൃത സര്‍വ്വകലാശാല വി.സി. ഡോ എം സി ദീലീപ് കുമാര്‍. മലയാള സര്‍വ്വകലാശാല വി.സി.യും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ എന്നിവരാണ് യോഗ്യതയില്ലാത്ത വൈസ്ചാന്‍സലര്‍മാര്‍.
വൈസ്ചാന്‍സലര്‍ പദവിക്ക് അക്കാദമിക്ക് തലത്തിലും റിസര്‍ച്ച് മേഖലയിലും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണമെന്നാണ് യുജിസി നിര്‍ദ്ദേശം.എന്നാല്‍ കേരളത്തില സര്‍വ്വകലാശാലകളിലെ വൈസ്ചാന്‍സലര്‍ നിയമനം സംബന്ധിച്ച് ചട്ടമൊന്നും നിലവില്ലിലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുപടി.
