ഒരുകാലത്ത് മലയാള സിനിമയെ അടക്കിഭരിച്ച താരമാണ് ആക്ഷൻ ഹീറോയിൻ എന്നറിയപ്പെട്ടിരുന്ന വാണി വിശ്വനാഥ്. എന്നാല്‍ വിവാഹിതയായതിന് ശേഷം വാണി വിശ്വനാഥ് അഭിനയം നിര്‍ത്തിയിരുന്നു.
നിലവില്‍ വീട്ടമ്മയായി കഴിയുകയാണെങ്കിലും താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ബാബുരാജ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വാണി വിശ്വനാഥ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന സന്തോഷ വാര്‍ത്തയാണ് എത്തുന്നത്. നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് വാണി തിരികെയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു. ലിറ്റില്‍ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ഇടവേളയ്‌ക്ക് ശേഷമുളള തിരിച്ചുവരവായതിനാല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയേറെയാണ്. സുപ്രധാനമായ കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഇന്ന് രാവിലെ ലാല്‍ നിര്‍വഹിച്ചു. ശ്രീനാഥ് ഭാസിയുടെ അമ്ബതാമത് ചിത്രം കൂടിയാണിത്. അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനില്‍ പങ്കുവെച്ചു. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായികയായെത്തുന്നത്. പ്രമുഖ ഡബ്ബിംഗ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബൻ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂര്‍, അബിൻ ബിനോ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകൻ ജോ ജോര്‍ജ് പറഞ്ഞു. കുമ്ബാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.













