ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 21 പേര്‍ മരിച്ചു.ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളി മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂര്‍കൊണ്ട് പെയ്തു. ബീജിങ്ങിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്.
നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു.ബുധൻവരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ പെയ്തു. 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാൻ പ്രസിഡന്റ് ഷി ജിൻ പിങ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.














