വൈഗയുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാകസിൻ ചാലഞ്ചിലേക്ക്

കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി മാതൃകയായി. സ്ഥിരമായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുന്ന വൈഗ തന്റെ ആഗ്രഹം അച്ഛാച്ചൻ രവീന്ദ്രനോട് പറയുകയായിരുന്നു. വൈഗ തന്റെ സമ്പാദ്യം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന് കൈമാറി. ചടങ്ങിൽ വൈസ്. ചെയർമാൻ അഡ്വ: കെ. സത്യൻ, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൻ ഇന്ദിര ടീച്ചർ. മുൻ കൗൺസിലർ എം വി. ബാലൻ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *