സംസ്ഥാനത്ത് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് വാക്സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു. വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയില്‍ 93.04 ശതമാനം പേര്‍ ആദ്യഡോസ് സ്വീകരിച്ചു. എന്നാല്‍, ഇനിയും എട്ടരലക്ഷത്തോളംപേര്‍ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ്യപ്രകാരം പതിനെട്ടരലക്ഷത്തോളംപേര്‍ വാക്സിന്‍ എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച പത്തുലക്ഷത്തോളം പേര്‍ക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിന്‍ എടുത്താല്‍മതി.

നിലവിലുള്ള രോഗികളില്‍ 11 ശതമാനം പേരാണ് ആശുപത്രി, അല്ലെങ്കില്‍ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ നാലുവരെയുള്ള കാലയളവില്‍ ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ടുശതമാനംപേര്‍ക്ക് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് ഐ.സി.യു.വും ആവശ്യമായിവന്നു.

ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല്‍ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 5,65,432 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 1,28,997 പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്.

സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യ – ഏകദേശം 2.67 കോടി

ആദ്യ ഡോസ് സ്വീകരിച്ചവര്‍ – 2,48,50,307 (93.04 ശതമാനം)

രണ്ടാം ഡോസ് സ്വീകരിച്ചവര്‍ – 1,14,40,770 (42.83 ശതമാനം)

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ നല്‍കിയത് – 3,62,91,077

ആരോഗ്യപ്രവര്‍ത്തകര്‍

ആദ്യഡോസ് 5,55,571 (100 ശതമാനം)

രണ്ടാംഡോസ് 4,89,620 (88 ശതമാനം)

കോവിഡ് മുന്നണിപ്പോരാളികള്‍

ആദ്യഡോസ് 5,71,622 (100 ശതമാനം)

രണ്ടാം ഡോസ് 5,13,956 (90 ശതമാനം)

18-നും 45-നും ഇടയിലുള്ളവര്‍

ആദ്യഡോസ് 1,11,85,902 (80 ശതമാനം)

രണ്ടാംഡോസ് 25,19,926 (17 ശതമാനം)

45-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍

ആദ്യഡോസ് 66,70,811 (97 ശതമാനം)

രണ്ടാം ഡോസ് 37,78,487 (60 ശതമാനം)

60-നു മുകളിലുള്ളവര്‍

ആദ്യ ഡോസ് 58,41,011

രണ്ടാം ഡോസ്-40,78,667

വിമുഖതകാണിക്കരുത്

വാക്സിനേഷനോട് വിമുഖതകാണിക്കരുത്. കുറച്ചുപേര്‍ വാക്സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നത് സമൂഹത്തിനുതന്നെ ആപത്താണ്.

-വീണാ ജോര്‍ജ്, ആരോഗ്യമന്ത്രി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *