പട്ടിണി വ്യാപകമായിരിക്കേ ഗാസയില്‍ സഹായം എത്തിക്കാന്‍ താല്‍ക്കാലിക തുറമുഖം പണിയുമെന്ന് അമേരിക്ക. സൈപ്രസില്‍ നിന്ന് ഇവിടേക്ക് നേരിട്ട് സഹായം എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ യുഎസ് സൈന്യം ഏകോപിപ്പിക്കും.
ഗാസയില്‍ കാലു കുത്താതെ കപ്പല്‍ കേന്ദ്രീകരിച്ചാകും യുഎസ് സൈനിക സാന്നിധ്യമെന്നും അമേരിക്ക അറിയിച്ചു.ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ മികച്ച മാര്‍ഗ്ഗം ഇതാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.