
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (80) പ്രഖ്യാപിച്ചു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റായ ജോ ബൈഡന്‍ രണ്ടാം വട്ടം ജനവിധി തേടുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസും ഒപ്പമുണ്ടാകും.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസം മത്സര വിവരം പ്രഖ്യാപിച്ച് വീഡിയോ ജോ ബൈഡന്‍ പുറത്തുവിട്ടിരുന്നു. 2021 ജനുവരി 6ന് ട്രംപ് അനുയായികള്‍ നടത്തിയ ക്യാപ്പിറ്റള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. നാലു വര്‍ഷം മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അമേരിക്കയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമെന്നാണ് പറഞ്ഞിരുന്നത്. ആ പോരാട്ടം നാം തുടരുകയാണ്.

ഗര്‍ഭഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയാണ് സുപ്രധാന വിഷയങ്ങളെന്നും ജോ ബൈഡന്‍ പറഞ്ഞു.ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മയാണ് ഭരണ നേട്ടമായി ബൈഡന്‍ ഉയര്‍ത്തികാണിക്കുന്നത്. ഉയര്‍ന്ന നാണ്യപ്പെരുപ്പം എന്നാല്‍ വെല്ലുവിളിയായി തുടരുകയാണ്. ജോ ബൈഡന്റെ പ്രായവും ചര്‍ച്ചയാകുന്നുണ്ട്. ഏപ്രില്‍ 19ന് റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ബൈഡന്റെ ജന പിന്തുണ (39) ഉയര്‍ന്നിട്ടില്ലെന്നും കണ്ടെത്തി.
