ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനത്തിൽ യാത്രക്കാരുടെ വഴക്കില്‍ നാലു യാത്രക്കാരെ അറസ്റ്റ് ചെയ്തു


വിമാനത്തിലുണ്ടായ അടിപിടി കാര്യമായി. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ട അവസ്ഥ വരെയുണ്ടായി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരുടെ വഴക്കിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു യാത്രക്കാരെ അറസ്റ്റ് ചെയ്തു.


ഈ മാസം 20ന് ക്വീന്‍സ്ലാന്‍ഡിലെ കെയ്ന്‍സില്‍ നിന്ന് ഗ്രൂട്ട് എയ്‌ലാന്‍ഡിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു രണ്ടു തവണയായി സംഘം അടിപിടിയുണ്ടാക്കിയത്.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു കൂട്ടം യാത്രക്കാര്‍ ഇടനാഴിയ്ക്ക് സമീപം നില്‍ക്കുന്നതും ഒരാള്‍ മറ്റൊരു യാത്രക്കാരനെ കുപ്പികൊണ്ട് അടിക്കാന്‍ തയ്യാറായി നില്‍ക്കുന്നതും കാണാം .


യാത്രക്കാര്‍ ഭയപ്പെട്ടതോടെ പൈലറ്റ് വിമാനം ക്വീന്‍സ്ലാന്‍ഡില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കി.തുടര്‍ന്ന് ഒരു യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഒഴിവാക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രശ്‌നം തീര്‍ന്നില്ല. വിമാനം വീണ്ടും പറന്നുയര്‍ന്നപ്പോള്‍ സംഘം വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്കേറ്റത്തില്‍ വിമാനത്തിന്റെ ജനല്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഗ്രൂട്ട് എയ്‌ലാന്‍ഡിലെ അലിയാന്‍ഗുലയില്‍ വിമാനമിറങ്ങിയപ്പോള്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു യാത്രക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.



Sharing is Caring