രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ യു.പി സ്വദേശി അറസ്റ്റില്‍

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര സിങ് എന്നയാളാണ് പൊലീസ് പിടിയിലായത്.

ഉജ്ജയിന്‍ ജില്ലയിലെ നാഗഡ ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് പ്രതിയെ ഇന്ദോര്‍ പൊലീസിന് കൈമാറി.

ഭാരത് ജോഡോ യാത്രക്കായി രാഹുല്‍ ഗാന്ധി ഇന്ദോറിലെത്തിയാല്‍ അദ്ദേഹത്തെ ബോംബ് ഉപയോഗിച്ച്‌ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രാഹുലിനെതിരെ ഭീഷണി വന്നതിനെ തുടര്‍ന്ന് 200ഓളം സി.സി.ടി.വി കാമറകള്‍ പൊലീസ് പരിശോധിക്കുകയും ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.

യു.പിയിലെ റായ്ബറേലിയില്‍ നിന്നുള്ളയാളാണ് പ്രതി. നിരവധി തവണ ഫോണ്‍കോളുകളിലൂടേയും കത്തുകളിലൂടേയും ഇയാള്‍ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പങ്കെടുത്ത പരിപാടിയിലും പ്രതിയെത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *