കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍


തലസ്ഥാന കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.


കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. മേയര്‍ക്ക് പറയാനുള്ളത് കേട്ട ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു .


താന്‍ തിരുവനന്തപുരത്ത് ഇല്ലാത്ത സമയത്ത് പുറത്ത് വന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ കോടതിയില്‍ ആവര്‍ത്തിക്കാനാണ് സാധ്യത. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാര്‍ ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.



Sharing is Caring