ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം ഇനി തമിഴ്, തെലുങ്ക് ഭാഷകളിലും

കേരളത്തിലെ തിയറ്ററുകളില്‍ മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന്‍ ചിത്രം അലയടിക്കുകയാണ്. ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.റിലീസിന് പിന്നാലെ കേരളത്തിലൊട്ടാകെ എക്സ്ട്രാ ഷോകളാണ് മാളികപ്പുറം കളിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ ആവേശ കൊടുമുടി തീര്‍ക്കുമ്ബോള്‍ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

മാളികപ്പുറത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി 6-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍. മാളികപ്പുറം ഏറ്റെടുത്ത മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണി മുകുന്ദന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.2022 ഡിസംബര്‍ 30-നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്ബത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണന്‍, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *