ഡല്‍ഹി കലാപക്കേസ് പ്രതി ഉമര്‍ ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലേക്ക്


ഡല്‍ഹി കലാപക്കേസ് പ്രതി ഉമര്‍ ഖാലിദ് വീണ്ടും തിഹാര്‍ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ഡല്‍ഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 


ധീരനായ യുവാവ് എന്നാണ് നടി സ്വര ഭാസ്‌കര്‍ ഉമര്‍ ഖാലിദിനെ വിശേഷിപ്പിച്ചത്. ഖാലിദിനെ വീണ്ടും ജയിലിലടയ്ക്കുന്നത് അനീതിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. സ്വര ഭാസ്‌കറുടെ കോടതിവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി.




Sharing is Caring