ഋഷഭ് പന്തിനുണ്ടായ അപകടത്തിന് കാരണം ദേശീയ പാതയിലെ കുഴിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ദേശീയ പാതയിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഡല്‍ഹിഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ അപകടത്തില്‍പ്പെട്ടത്.

മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. റോഡിലെ കുഴിയാണ് അപകടകാരണമെന്ന് പന്തിനെ സന്ദര്‍ശിച്ച ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മയും പറഞ്ഞിരുന്നു. ഋഷഭിന്റെ ചികിത്സയ്ക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *