രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കുന്നു


രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി പിന്‍വലിക്കുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 23ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഞ്ചാം ബജറ്റിനു മുമ്പ് രാജി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എമാരോട് ആവശ്യപ്പെടുകയായിരുന്നു.സ്പീക്കറും എംഎല്‍എമാരും തമ്മിലുള്ള നടപടിയില്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു.


കഴിഞ്ഞ സെപ്റ്റംബറിലാണ് രാജസ്ഥാനില്‍ ഗഹ്ലോത് പക്ഷത്തിലെ 91 എംഎല്‍എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചത്. സ്വമേധയായാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോള്‍ രാജി പിന്‍വലിച്ചതെന്നും ധരിവാദ് എംഎല്‍എ നാഗരാജ് മീണ വ്യക്തമാക്കി.




Sharing is Caring