ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു


ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ പ്രദര്‍ശനശാലകളില്‍ നിന്നും പിന്‍വലിച്ചു. ‘നല്ല സമയം തിയേറ്ററില്‍ നിന്ന് ഞങ്ങള്‍ പിന്‍വലിക്കുന്നു.ഇനി ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച്‌’ എന്ന് സംവിധായകന്‍ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.


മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയ്ക്കെതിരെ കേസ്. സംവിധായകന്‍ , നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നു.അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.


“നല്ല സമയം” യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നാണ് കേസെടുത്തതിന് പിന്നാലെ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.



Sharing is Caring