ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

ഇടുക്കി കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.

തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.വാഗമണിലേക്കുള്ള യാത്രക്കിടെ കുട്ടിക്കാനം-കട്ടപ്പന റോഡില്‍ ആശ്രമം പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *