മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട മല്ലപ്പള്ളിയില്‍ മാമോദീസാ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ നടപടി.പരിപാടിക്ക് ഭക്ഷണം പാകം ചെയ്ത് എത്തിച്ച ചെങ്ങന്നൂരിലെ ഓവന്‍ ഫ്രഷ് എന്ന കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നടപടി. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെന്‍ഷന്‍ നടപടി നിലനില്‍ക്കും.സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്.ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ നോണ്‍വെജ് വിഭവങ്ങളും ചോറുമാണ് വിളമ്ബിയത്. ചെങ്ങന്നൂരില്‍നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകംചെയ്ത് എത്തിച്ചത്.

ഏകദേശം 190 പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട് തുടങ്ങിയത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്ബനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *