സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ ;തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷം

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലറെ പകരം നിയമിക്കാമെന്ന് വ്യവസ്ഥയുണ്ട്. 2018ലെ യുജിസി ചട്ടപ്രകാരം പ്രോ വൈസ് ചാന്‍സലറെ സംബന്ധിച്ച ഖണ്ഡിക 72ലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചാന്‍സലറുടെ കാലാവധിക്ക് മാത്രമേ പ്രോ വിസിക്ക് സ്ഥാനം വഹിക്കാനാകൂ. ചാന്‍സലറില്ലെങ്കില്‍ പ്രോ വിസിയും ഉണ്ടാകില്ല. യുജിസി ചട്ടത്തെ നേരത്തെ സുപ്രിംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം അപൂര്‍ണമാണെന്നും ബില്‍ അവതകരിപ്പിക്കാന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍.

ചാന്‍സലറായി ആരെയും നിയമിക്കാവുന്ന അവസ്ഥയാണ്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലും ചാന്‍സലറായി നിയമിക്കുന്ന അവസ്ഥയുണ്ട്. ഗവര്‍ണര്‍ക്ക് നല്‍കിയ അധികാരം പിന്‍വലിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *