വിഴിഞ്ഞം വിഷയത്തിൽ നിയമസഭയിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന

വിഴിഞ്ഞം സംഭവത്തിൽ നിയമസഭയിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന. സമരസമിതിയുമായി തുറന്ന മനസോടെ ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കുമെന്നും ഓരോ കുടുംബത്തിനും 5,500 രൂപ മാസ വാടക നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽച്ചാൽ 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. സമരസമിതിയുമായി തുറന്ന മനസ്സോടെ ചർച്ച നടത്തി. നിർമ്മാണം നിർത്തണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാ കാര്യത്തിലും ധാരണയായി. പുനരധിവാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നതല സമിതിയുണ്ട്. ചീഫ് സെക്രട്ടറി നേതൃത്വം നൽകും. ഫ്‌ളാറ്റുകൾ നിർമ്മാണം ഒന്നര കൊല്ലത്തിനകം പൂർത്തിയാക്കും. വാടക രണ്ടുമാസത്തേക്ക് അഡ്വാൻസായി നൽകും. പുരോധിവാസ പ്രവർത്തനങ്ങൾ ഊർജ്ജതപ്പെടുത്തും.

മണ്ണെണ്ണ എഞ്ചിനുകൾ ഡീസൽ പെട്രോൾ എഞ്ചിനുകളായി മാറ്റാൻ സർക്കാർ സബ്‌സിഡി നൽകും. കർദിനാൾ ക്ലിമീസ് എടുത്ത മുൻകൈയും ഇടപെടലും പ്രത്യേകം പരാമർശിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും പദ്ധതിയോട് സഹകരിക്കണം. വികസന പദ്ധതികൾ നടപ്പാക്കുക മാനുഷിക മുഖത്തോടെയാകും. ഇതുവരെയുള്ള എല്ലാ പദ്ധതികളിലും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ‘- മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *